ഇടുക്കി: കട്ടപ്പന ജില്ല മെഗാ പട്ടയമേളയോടനുബന്ധിച്ച് അരങ്ങേറിയ ആദിവാസി ‘കൂത്ത് അവതരണം ‘ശ്രദ്ധേയമായി,. ആദിവാസി ഉത്സവങ്ങളോടനുബന്ധിച്ചാണ് പ്രധാനമായി കൂത്ത് നടത്തുന്നത്. ഈന്തോലയും, തലപ്പാവും കാലിലെ ചിലങ്കയും, പൂമാലയുമാണ്  നൃത്തകരുടെ വേഷം. കോലമോറുക  എന്നാണ്  ഈ വേഷം അറിയപ്പെടുന്നത്. പാട്ടിനും താളത്തിനുമാണ് കൂത്തിൽ പ്രധാന്യം. കൂത്തിലൂടെ ദൈവങ്ങളെ ആനയിക്കുകയാണെന്നാണ് വിശ്വാസം. കോഴിമല   ആദിവാസികുടിയിലെ സംഘമാണ് കൂത്ത് അവതരിപ്പിച്ചത്. സംഘത്തിലെ  കലാകാരൻമാരായ   രാജമന്നൻ രാജപ്പൻ, വിജയൻ, രവീന്ദ്രൻ, രാജേന്ദ്രൻ, മണി, കുമാരൻ, ശശി എന്നിവരടങ്ങിയ ഏഴംഗ സംഘമാണ് ആദിവാസി കൂത്ത് അവതരിപ്പിച്ചത്. മൂന്നോളം സംഘങ്ങളിലായി   27 ഓളം കലാകാരൻമാർ ഇവരോടൊപ്പമുണ്ട്.  കുത്തിന്റെ ചെറിയ ഭാഗം മാത്രമാണ് അവതരിപ്പിച്ചത്. ആദിവാസി ഉത്സ വങ്ങൾക്കും മറ്റും അവതരിപ്പിക്കുന്ന കൂത്തും ഇതിന്റെ ഭാഗമായ പാട്ടിനും മാറ്റം വരുമെന്നും സംഘത്തിന് നേതൃത്വം നൽകുന്ന രാജപ്പൻ രാജമന്നൻ പറഞ്ഞു.