ഇടുക്കി: ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായിബോധവത്ക്കരണ-സന്ദേശറാലി, ഫ്ലാഷ്മോബ്,  പൊതുസമ്മേളനം, സൗജന്യ രോഗ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്ജില്ലാതല ഉദ്ഘാടനം കട്ടപ്പനയില്‍ നടത്തി. ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കട്ടപ്പന നഗരസഭയും താലൂക്ക് ആശുപത്രിയും ചേര്‍ന്ന് ഉപ്പുതറസാമൂഹികാരോഗ്യകേന്ദ്രം, ജോതിസ്ചാരിറ്റബിള്‍സൊസൈറ്റി, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെസഹകരണത്തോടെയാണ്ജില്ലാതല ക്യാന്‍സര്‍ ദിനാചരണംസംഘടിപ്പിച്ചത്. ക്യാന്‍സര്‍ രോഗത്തെപ്പറ്റിയുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുക കാലേകൂട്ടിയുള്ളരോഗനിര്‍ണ്ണയവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ്
ദിനാചരണത്തിന്റെ ലക്ഷ്യം.

പരിപാടിക്ക് തുടക്കംകുറിച്ച് കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച സന്ദേശറാലി കട്ടപ്പന ഡിവൈഎസ്പി എന്‍.സി.രാജ്മോഹന്‍ ഫ്ലാഗ്ഓഫ് ചെയ്തു.  റാലി കട്ടപ്പന പുതിയ ബസ്സ്റ്റാന്റില്‍എത്തിയശേഷം കട്ടപ്പന സെന്റ്ജോണ്‍സ് നഴ്സിംഗ് സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ ഫ്ലാഷ്മോബ്അവതരിപ്പിച്ചു. തുടര്‍ന്ന് കട്ടപ്പന നഗരസഭാ ഹാളില്‍ ചേര്‍ന്ന പൊതുസമ്മേളനം  നഗരസഭാ ചെയര്‍മാന്‍ ജോയിവെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ആഹാരക്രമീകരണം, വ്യായാമം,  യഥാസമയ വൈദ്യ പരിശോധന, ലഹരിവര്‍ജനം  എന്നിവയിലൂടെ ക്യാന്‍സറിനെ പ്രതിരോധിക്കാനും മുന്‍കരുതലുകളെ കുറിച്ച്സമൂഹത്തെ ബോധവത്ക്കരിക്കാനും ഓരോവ്യക്തിയും തയ്യാറാകണമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

വാര്‍ഡ്കൗണ്‍സിലര്‍ സി.കെ.മോഹനന്‍ അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. എസ്. സുരേഷ്വര്‍ഗീസ് ദിനാചരണസന്ദേശം നല്‍കി.ജ്യോതിസ് ചാരിറ്റബിള്‍ ട്രസ്റ്റിലെ മെര്‍ലിന്‍ തോമസ്,   ക്യാന്‍സര്‍ രോഗം തുടക്കത്തിലേ തിരിച്ചറിയേണ്ടതിന്റെആവശ്യകതയും കാന്‍സര്‍ രോഗികളോട് പുലര്‍ത്തേണ്ട സമീപനത്തെക്കുറിച്ചും അനുഭവസാക്ഷ്യം പങ്കുവച്ചു. നഗരസഭ കൗണ്‍സിലര്‍ എം.സി.ബിജു, ഡെപ്യൂട്ടിഡി.എം.ഒ ഡോ. അജി.പി എന്‍ , ഡോ. അഭിലാഷ് പുരുഷോത്തമന്‍ , ഫാ. ജോസ്ആന്റണി, എറണാകുളം ക്യാന്‍സര്‍ കെയര്‍ മെഡിക്കല്‍ ടീമിലെ ഓങ്കോളജിസ്റ്റ് ഡോ. ഷഹന, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി. സാബു തുടങ്ങിയവര്‍സംസാരിച്ചു. സന്ദേശറാലിയില്‍ മികവു പുലര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യോഗത്തില്‍ ഉപഹാരം വിതരണംചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍, സ്‌കൂള്‍, കോളേജ്വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപ്പേര്‍ റാലിയിലും യോഗത്തിലും പങ്കെടുത്തു. തുടര്‍ന്ന്
എറണാകുളം ക്യാന്‍സര്‍ കെയര്‍മെഡിക്കല്‍ടീമിന്റെ നേതൃത്വത്തില്‍
കട്ടപ്പന ജ്യോതിസ്സെന്ററില്‍സൗജന്യ രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി.