ഓപ്പറേഷന്‍ ഒളിമ്പ്യാ പദ്ധതിയുടെ കീഴില്‍ ഒളിമ്പിക് സെന്ററുകളില്‍ വെന്യു അസിസ്റ്റന്റായി സേവനമനുഷ്ഠിക്കാന്‍ താല്പര്യമുള്ള യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എം.ബി.എ അഭിലഷണീയം. കായിക മത്സരങ്ങളില്‍ അറിവും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, വയനാട്, കണ്ണൂര്‍ സെന്ററുകളിലാണ് ഒഴിവുകള്‍.
താല്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ബയോഡേറ്റ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്റ്റാച്യു, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ keralasportscouncil@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഫെബ്രുവരി 10 നു മുമ്പ് അയയ്ക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sportscouncil.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.