കണ്ണൂർ: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ കൊറോണ പ്രതിരോധവും ശുചിത്വവും സംബന്ധിച്ച ഏക ദിന ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. എടക്കാട് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. തോട്ടട ഇ എസ് ഐ ആശുപത്രിയിലെ ഡോ.കെ ദിവ്യ കൊറോണ പ്രതിരോധം സംബന്ധിച്ച് ക്ലാസെടുത്തു. ശുചിത്വമാണ് സേവനം എന്ന സന്ദേശത്തിലൂന്നി, സാമൂഹിക, വ്യക്തി ശുചിത്വത്തിന്റെ പ്രസക്തിയെക്കുറിച്ച് വി.സുരേഷ് കുമാര്‍ ക്ലാസെടുത്തു.

കണ്ണൂര്‍ ജില്ലാ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു മാത്യു അധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് കെ.എസ് ബാബു രാജന്‍ നന്ദി പറഞ്ഞു.
സംസ്ഥാന ഗവണ്‍മെന്റിന്റെ വിവിധ ആരോഗ്യ പദ്ധതികളെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി സദാനന്ദന്‍ ക്ലാസെടുത്തു.
കൊറോണ വൈറസ് പ്രതിരോധം സംബന്ധിച്ച് തിരുവനന്തപുരം റീജണല്‍ ഔട്ട് റീച്ച് ബ്യൂറോ തയ്യാറാക്കിയ പ്രത്യേക പോസ്റ്റര്‍ ഡോ. ദിവ്യ പ്രകാശനം ചെയ്തു.