4 ദിവസം കൊണ്ട് 30 ലക്ഷം രൂപയുടെ കൂപ്പണുകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി

കൊച്ചി: നാലു ദിവസം പിന്നിട്ടപ്പോള്‍ കൃതിയില്‍ ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കൂപ്പണുകളുമായി പുസ്തകങ്ങള്‍ വാങ്ങാനെത്തുന്ന കുട്ടികളുടെ തിരക്കേറി. ഇന്നലെ (ഫെബ്രു 10) മലപ്പുറം, കാസര്‍ഗോഡ്, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള കുട്ടികളാണ് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹകരണ സ്ഥാപനങ്ങളിലൂടെയാണ് കൂപ്പണുകള്‍ വിദ്യാലയങ്ങളിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൃതിയിലും വന്‍വിജയമായ പദ്ധതിയിലൂടെ ഈ വര്‍ഷം ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്നലെ വരെ 30 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കിക്കഴിഞ്ഞെന്ന് എസ്പിസിഎസ് അധികൃതര്‍ അറിയിച്ചു. തിരക്കൊഴിവാക്കാന്‍ ജില്ല തിരിച്ചുള്ള സന്ദര്‍ശനദിനങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയിരിക്കയാണ്.