ഇടുക്കി: സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ 2018-2020  ബാച്ചിന്റെ പാസ്സിംഗ്ഔട്ട് പരേഡ്  രാജാക്കാട് ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്സ് സ്‌കൂള്‍ മൈതാനത്ത് നടത്തി.  രാജാക്കാട് ജി.എച്ച്.എസ്സ്.എസ്സ്,പണിക്കന്‍കുടി ജി.എച്ച്.എസ്സ്.എസ്സ്,എന്‍ആര്‍സിറ്റി എസ്.എന്‍.വി.എച്ച്.എസ്സ്.എസ്സ്, കാന്തിപ്പാറ സെന്റ് സെബാസറ്റിയന്‍സ് എച്ച്.എസ്സ്.എസ്സ്,സെന്റ് സേവിയേഴ്സ് ചെമ്മണ്ണാര്‍ എന്നീ സ്‌കൂളുകളില്‍ നിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പരേഡില്‍ അണിനിരന്നു. ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍ പതാക ഉയര്‍ത്തി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.

രാജ്യത്തിന് മികച്ച പൗരന്‍മാരെ സംഭാവന ചെയ്യുന്നതില്‍ എസ്.പി.സി പദ്ധതി വലിയ പങ്കുവഹിക്കുന്നതായി ജില്ലാകളക്ടര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തോളം പരിശീലനം നേടിയ വിദ്യാര്‍ത്ഥികളാണ്  പരേഡില്‍ പങ്കെടുത്തത്. പരേഡില്‍ മികച്ച കേഡറ്റുകളായി തിരഞ്ഞെടുത്തവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ കളക്ടര്‍ കൈമാറി.

നെടുംകണ്ടം ബ്ലോക്ക് പ്രസിഡന്റ് റജി പനച്ചിക്കല്‍, സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് കാഞ്ഞിരകൊന്നത്ത്, ജനപ്രതിനിധികള്‍, മൂന്നാര്‍ ഡിവൈഎസ്പി ബി രതീഷ്‌കുമാര്‍, പോലീസ് ഉദ്യാഗസ്ഥര്‍, പി.റ്റി.എ ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങി   നിരവധിപേര്‍ പങ്കെടുത്തു.