ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ,) നേഴ്‌സ് , ഫാര്‍മസിസ്റ്റ് (ഹോമിയോ), എന്നീ തസ്തികകളില്‍ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്.  അറ്റന്റര്‍( ഹോമിയോ) തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായ എ ക്ലാസ് രജിസ്‌ട്രേഡ്  ഹോമിയോപ്പതി  മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ തൊഴില്‍ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2018 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ. നിയമാനുസൃത വയസ്സിളവ് അനുവദനീയം. ആകെ രണ്ടു ഒഴിവുകളാണുള്ളത്. തുറന്ന മത്സരം മുന്‍ഗണന യുള്ളവര്‍ 1, ഇറ്റിബി മുന്‍ഗണനയുള്ളവര്‍ — 1

ഫാര്‍മസിസ്റ്റ് (ഹോമിയോ) തസ്തികയിലേക്ക് എസ്എസ്എല്‍സി പാസായായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി ( സിസിപി)  കേരളസര്‍ക്കാരിന്റെ നേഴ്‌സ് കം  ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ്  (എന്‍സിപി) (ഹോമിയോ) അല്ലെങ്കില്‍ ഗവണ്മെന്റ് അംഗീകൃത തുല്യതാ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. മൂന്നു ഒഴിവുകളാണുള്ളത്, വിശ്വകര്‍മ്മ മുന്‍ഗണന 1, ഓപ്പണ്‍ മുന്‍ഗണന 1, എസ് സി മുന്‍ഗണന 1

നഴ്‌സ് തസ്തികയില്‍ ആകെ ഒരു ഒഴിവാണുള്ളത്. പ്ലസ് ടു ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി (GNM.) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഗവണ്മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പാലിയേറ്റീവ് ട്രെയിനിങ് ഉള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 5 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍ഗണന ഉള്ളവരുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കും.