പത്തനംതിട്ട: ആരോഗ്യമുളള  ജനതയെ വാര്‍ത്തെടുക്കുന്നതിന് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അതിലേക്കുളള ചുവടു വെയ്പാണ് ഒന്നു മുതല്‍ 19 വരെ പ്രായമുള്ള കുട്ടികള്‍ക്ക്  വിര മരുന്നായ നല്‍കുന്ന ആല്‍ബന്‍ഡാസോള്‍ ഗുളിക നല്‍കുന്നതെന്നും അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ പറഞ്ഞു.  ദേശീയ വിരവിമുക്ത ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പ്രാര്‍ഥനയ്ക്ക് ഗുളിക നല്‍കി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.  മുന്‍സിപ്പല്‍ ആരോഗ്യ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ മുഖ്യപ്രഭാഷണം നടത്തി.
 ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ആര്‍ സന്തോഷ് കുമാര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് നിരണ്‍ ബാബു, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സി.ജി ശ്രീരാജ് , തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജി. അജയമോഹന്‍, ചാത്തങ്കരി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനിതാ കുമാരി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ടി.കെ അശോക്കുമാര്‍, എ. സുനില്‍ കുമാര്‍, സ്‌റ്റോർ വേരിഫിക്കേഷന്‍ ഓഫീസര്‍  കെ. ഗോപാലന്‍ , സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജ ആനി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.