കൊച്ചി: മഹിള കിസാൻ സശാക്തീകരൺ പരിയോജന പദ്ധതി വഴി ഡ്രിപ്പ് ഇറിഗേഷൻ പരിശീലന പരിപാടിയിലൂടെ നടത്തിയ വെണ്ട കൃഷിയുടെ വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യേശുദാസ് പറപ്പിള്ളി നിർവ്വഹിച്ചു.
ചേന്ദമംഗലം പഞ്ചായത്ത് അംഗമായ ഇസ്മയിലിൻ്റെ പത്ത് സെൻ്റ് വീട്ടുവളപ്പിലാണ് കൃഷി നടത്തിയത്. പത്ത് പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷി ചെയ്തത്.
ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി.ജി അനൂപ്, അംഗങ്ങളായ ഷിബു ചേരമാൻതുരുത്തി, രാജു ടി.എസ്, വനിതാ ക്ഷേമ ഓഫീസർ പ്രിയ പി.പി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജയ എം.വി തുടങ്ങിയവർ പങ്കെടുത്തു.