തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച മൂന്നാമത് അനുകൃതി അന്തർകലാലയ നാടക മത്സരത്തിൽ എം.ജി കോളേജിന് ഒന്നാം സ്ഥാനം.  ‘താഴെ നിന്ന് മുകളിലേക്കിടുന്ന ഒരു സാധനമുണ്ടല്ലോ, എന്താ അത് ?’ എന്ന നാടകത്തിനാണ് സമ്മാനം ലഭിച്ചത്.  മികച്ച നടനായി എം.ജി കോളേജിലെ ഫയാസിനെയും മികച്ച നടിയായി എം.ജി കോളേജിലെ പവിത്രയെയും തിരഞ്ഞെടുത്തു.

നെടുമങ്ങാട് സർക്കാർ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘കാലികം’ എന്ന നാടകത്തിനാണ് രണ്ടാം സമ്മാനം.  കോളേജ് പ്രിൻസിപ്പൽ ഡോ. ജി. വിജയലക്ഷ്മി സമ്മാനം വിതരണം ചെയ്തു.  മത്സരത്തിൽ പങ്കെടുത്ത സർക്കാർ വനിതാ കോളേജ്, തിരുവല്ല മാർത്തോമാ കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവർക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു.  പ്രശസ്ത നാടകപ്രവർത്തകരായ സുധീർ പരമേശ്വരൻ, സുജിത് കെ, പീറ്റർ പാറയ്ക്കൽ എന്നിവരായിരുന്നു വിധികർത്താക്കൾ.
പി.എൻ.എക്സ്.900/2020