31.12.2012 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം വിദ്യാഭ്യാസ വകുപ്പില്‍ എച്ച് എസ് എ മാത്‌സ് നേരിട്ടുളള നിയമനം -കാറ്റഗറി നമ്പര്‍ 661/12) തസ്തികകളിലേക്ക് അപേക്ഷ  സമര്‍പ്പിച്ചവരും 15.10.2016 ന് നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 30.10.2017 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍  ഉള്‍പ്പെട്ടതും, സര്‍ട്ടിഫിക്കറ്റ്  പരിശാധനയില്‍ യോഗ്യത തെളിയിച്ചവരും മുഖ്യപട്ടികയില്‍  ഉള്‍പ്പെട്ട രജിസ്റ്റര്‍ നമ്പര്‍ 105002 മുതല്‍ 121972 വരെയുളള ഉദ്യാഗാര്‍ത്ഥികള്‍ക്ക് ഈ മാസം  ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍  കാസര്‍കോട് ജില്ലാ പി എസ് സി ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഇന്റര്‍വ്യൂ മെമ്മോ  ഇതിനകം  അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവര്‍ ഉണ്ടെങ്കില്‍ പ്രൊഫൈലില്‍  നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍  ടിക്കറ്റുമായി  നിശ്ചയിക്കപ്പെട്ട  ദിവസത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.