മുഴുവന്‍ കുട്ടികള്‍ക്കും രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വഴി നല്‍കുന്ന ധനസഹായം നഷ്ടപ്പെടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ട് വയസു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്ക് രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 14ാം ധനകാര്യകമ്മീഷന്‍ പെര്‍ഫോമന്‍സ് ഗ്രാന്റ് നഷ്ടപെടാന്‍ സാധ്യതയുണെന്ന് പഞ്ചായത്ത് ഡയരക്ടര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

രണ്ട് വയസു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കിയ പഞ്ചായത്തുകളുടെ വിവരങ്ങള്‍ നല്‍കാനും ഡയരക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുത്തിവെപ്പ് നിലവാരം 90 ശതമാനത്തില്‍ കുറവായതിനാലാണ് ജില്ലയില്‍ തീവ്ര ഇന്ദ്രധനുസ് മിഷന്‍ പരിപാടി നടത്തുന്നത്. ആയതിനാല്‍ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.