പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേക്ക് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍  നിയമനം നടത്തുന്നതിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍  നിന്നും  അപേക്ഷ ക്ഷണിച്ചു.  യോഗ്യത  റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്, ബാംഗ്ലൂര്‍ / ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ്, യൂണിവേഴ്‌സിറ്റി, ഹൈദരാബാദില്‍ നിന്നും ട്രെയിനിംഗ് ലഭിച്ച വിരമിച്ച എച്ച്.എസ്.എ (ഗവ./ എയ്ഡഡ്) അധ്യാപകര്‍. പ്രായം 62 വയസ്സില്‍ കവിയാന്‍ പാടില്ല. തിരഞ്ഞെടുക്കല്‍ അഭിമുഖത്തിലൂടെയാണ്. താല്‍പര്യമുള്ളവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വ്യക്തി വിവരങ്ങള്‍ അടങ്ങിയ സ്വയം തയ്യാറാക്കിയ അപേക്ഷ (കോണ്ടാക്ട് മൊബൈല്‍ നമ്പര്‍/ ഇമെയില്‍ ഐ.ഡി എന്നിവ സഹിതം) ഈ മാസം ഒന്‍പതിന് മൂന്ന് മണിക്ക് മുമ്പ് ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.