കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിൽ ബി.എസ്.സി നഴ്‌സിന്റെ (സ്ത്രീകൾ മാത്രം) ഒഴിവിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഹാഡ്/ ഡി.ഒ.എച്ച്/ ഡി.എച്ച്.എ എന്നിവ ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ 24നകം  gcc@odepc.in ലേക്ക് ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in.