കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രത്യേകിച്ച് കുടക് ജില്ലയിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുടകില്‍ ജോലി ചെയ്യുന്നവര്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടേയ്ക്ക് പോകാന്‍ പാടുള്ളതല്ല.

പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അത്യാവശ്യമായി നാട്ടിലേക്ക് തിരിച്ചു വരേണണ്ടവര്‍ മാത്രമെ ഈ പ്രദേശത്ത് നിന്ന് കേരളത്തിലേക്ക് വരാന്‍ പാടുള്ളു. ഇങ്ങനെ വരുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കും.

പനിയോ കോവിഡ് 19 ന്റെ ലക്ഷണങ്ങളോ കണ്ടാല്‍ നിരീക്ഷണത്തിലാക്കും. മതിയായ കാരണങ്ങളില്ലാതെ കുടക് ജില്ലയിലേക്ക് പോകുന്ന വയനാട്ട്കാരായ യാത്രക്കാരെ ചെക്ക് പോസ്റ്റില്‍ നിന്ന് തിരിച്ചയക്കും. ഇതിനായി ബാവലി, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകളിലെ നിരീക്ഷണ ചുമതലയ്ക്ക് രണ്ട് തഹസില്‍ദാര്‍മാരെ നിയമിച്ചിട്ടുണ്ട്.