പാലക്കാട്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി  ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് ഇന്‍ഫര്‍മേഷന്‍ ഓഫീസിന് മുന്നിലും, കലക്ട്രേറ്റിലും പൊതുജനങ്ങള്‍ക്കായി സാനിറ്റെസര്‍ സൗകര്യം ഒരുക്കി.

കലക്ടറേറ്റില്‍ ഒരുക്കിയ സാനിറ്റെസര്‍ സംവിധാനം ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ബെനില ബ്രൂണോ എ.ഡി.എം ടി.വിജയന് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന് മുന്നില്‍ ഒരുക്കിയ സാനിറ്റെസര്‍ സംവിധാനം ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ബെനില ബ്രൂണോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് നല്‍കി ഉദ്ഘാടനം ചെയ്തു.