ശനിയാഴ്ച എറണാകുളത്ത് സ്ഥിരികരിച്ച മൂന്നു പേര്‍ കണ്ണൂര്‍ സ്വദേശികള്‍

കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച നാലു പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചുഅതിനു പുറമെ ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നു പേര്‍ കണ്ണൂര്‍ സ്വദേശികളാണ്അതോടെ നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ കണ്ണൂര്‍ ജില്ലക്കാരുടെ എണ്ണം പത്തായി.

മാര്‍ച്ച് 20ന് ദുബൈയില്‍ നിന്ന് എമിറേറ്റ്സിന്‍റെ ഇകെ -566 വിമാനത്തില്‍ ബാംഗ്ലൂരിലെത്തിയ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്വൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ സാംപിള്‍ പരിശോധനയ്ക്ക് ശേഷം അഞ്ചുപേര്‍ക്കൊപ്പം അവിടെ നിന്ന് ടെംപോ ട്രാവലര്‍ വഴി കണ്ണൂരിലെത്തിയ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുപരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മാര്‍ച്ച് 17ന് ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ ആളാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റൊരാള്‍വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം കണ്ണൂര്‍ ഗവമെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണിപ്പോള്‍.

മാര്‍ച്ച് 17ന് തന്നെ ദുബൈയില്‍ നിന്ന് കോഴിക്കോടെത്തിയ ശേഷം കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സാംപിള്‍ നല്‍കിയ ശേഷം അവിടെ അഡ്മിറ്റായതാണ് വൈറസ് ബാധ സംശയിച്ച മൂന്നാമത്തെ കണ്ണൂര്‍ സ്വദേശിഇയാള്‍ ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്.

മാര്‍ച്ച് 21ന് ദുബൈയില്‍‌ നിന്ന് എറണാകുളം വിമാനത്താവളത്തിലെത്തിയ നാലാമത്തെയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുപരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശനിയാഴ്ച എറണാകുളത്ത് വച്ച് കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് കണ്ണൂര്‍ സ്വദേശികളില്‍ രണ്ടു പേര്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.