കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാർ 70 കോടി രൂപ അനുവദിച്ച് ഉത്തരവായതായും തുക നൽകുന്നതിന് ട്രഷറി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയതായും ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണത്തിനായി പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകാനുള്ള 65,22,22,090 രൂപ സർക്കാർ അനിവദിച്ചു. ഈ തുക ട്രഷറിയിൽ നിന്നും നൽകുന്നതിനുള്ള നടപടികളും പൂർത്തിയായി. 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള പെൻഷൻ നൽകുന്നതിനുള്ള പുതുക്കിയ ത്രികക്ഷി ധാരണാപത്രം ഇതിനകം അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കകം നിലവിലുള്ള രീതിയിൽ തന്നെ പെൻഷൻ നൽകാൻ സാധിക്കുന്നതാണ് എന്ന് മന്ത്രി അറിയിച്ചു.