കൊല്ലം ജില്ലയില്‍ ഒരു പോസിറ്റീവ് കേസ് കൂടി ഇന്നലെ(മാര്‍ച്ച് 31) റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 പോസിറ്റീവായ  പ്രാക്കുളം സ്വദേശിയുടെ കുടുംബാംഗമാണ് പരിശോധനയില്‍ പോസിറ്റീവ് ആയി തെളിഞ്ഞത്. പ്രാക്കുളം സ്വദേശിയുമായി ഇടപെട്ട 139 പ്രൈമറി, 155 സെക്കന്ററി കോണ്ടാക്ടുകള്‍ ഫീല്‍ഡ് വിസിറ്റിലൂടെ പരിശോധന പൂര്‍ത്തിയാക്കി. പ്രൈമറി കോണ്ടാക്ടിന്റെ  സാമ്പിള്‍ പരിശോധനാ ഫലം വന്നപ്പോഴാണ് ഒരു കുടുംബാംഗം കൂടി കോവിഡ്  പോസിറ്റീവായത്. മറ്റുള്ളവരെല്ലാം നെഗറ്റീവാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.


ജില്ലയില്‍ ആകെ 17,228 പേര്‍ ഗൃഹ നിരീക്ഷണത്തില്‍
ജില്ലയില്‍  ഇന്നലെ (മാര്‍ച്ച് 31) 17,228 പേരാണ് ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 34 പേര്‍ വിദേശ പൗര•ാരാണ്. ദുബായില്‍ നിന്നുള്ള 1,954 പേര്‍ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ നിന്ന് തിരികെ എത്തിയ 6,398 സ്വദേശീയരും ഗൃഹനിരീക്ഷണത്തില്‍ ഉള്‍പ്പെടുന്നു. ഇന്നലെ(മാര്‍ച്ച് 31) മാത്രം പുതിയതായി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 246  ആണ്. ആശുപത്രിയില്‍ 19 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ച 759 സാമ്പിളുകളില്‍ 73  എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്.


അരിപ്പ:  സൗജന്യ റേഷന്‍ നല്‍കും – മന്ത്രി കെ രാജു
അരിപ്പയില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നവര്‍ക്ക്  കൂടി സൗജന്യ റേഷന്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലയിലെ കോവിഡ് 19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.  ഇവരുടെ നിലവിലുള്ള റേഷന്‍ കാര്‍ഡുകളോ  ആധാര്‍ കാര്‍ഡുകളോ പരിശോധിച്ച് റേഷന്‍ ക്രമീകരണം നടത്തുന്നതിന് പുനലൂര്‍ ആര്‍ ഡി ഒ, ജില്ലാ സപ്ലൈ ഓഫീസര്‍  എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.


അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ വിവരങ്ങളറിയാം
അതിഥി തൊഴിലാളികളുടെ  പരാതി പരിഹാരത്തിനായി ജില്ലാ ലേബര്‍ ഓഫീസില്‍ കോള്‍ സെന്റര്‍ തുടങ്ങി. പരാതികള്‍ക്ക് അവരവരുടെ ഭാഷകളില്‍ തന്നെ പരിഹാര നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്  സംവിധാനമൊരുക്കിയിട്ടുണ്ട്. 8606058147, 9074076992 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.


സാമൂഹിക അടുക്കളകള്‍ സജീവം
കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ആരംഭിച്ച സാമൂഹിക അടുക്കളകളുടെ  പ്രവര്‍ത്തനം സജീവമായി നടക്കുന്നു.  ഇന്നലെ(മാര്‍ച്ച് 31) ജില്ലയിലെ 94 സാമൂഹിക അടുക്കളകളിലൂടെ ആകെ 19,986 പൊതിചോറ് വിതരണം ചെയ്തു. ഇതില്‍ 15,821 എണ്ണം സൗജന്യ വിതരണവും 4,165 വീടുകളില്‍ കൊണ്ടെത്തിക്കുകയുമായിരുന്നു.


അഞ്ച് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങി
കോവിഡ് 19 രോഗബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടാതെ ലോക്ക് ഡൗണ്‍ കാലയളവില്‍  വീടില്ലാത്തവര്‍ക്കും അനാഥര്‍ക്കുമായി തിരഞ്ഞെടുത്ത കൊറോണ കെയര്‍ സെന്ററുകളില്‍  പ്രത്യേകം പ്രവേശനം നല്‍കിത്തുടങ്ങി. നിലവില്‍ റീഹാബിലിറ്റേഷന്‍ സെന്ററായി പ്രവര്‍ത്തിക്കുന്ന അഞ്ചിടങ്ങളിലായി 93 പേര്‍ ഉണ്ട്.


ജില്ലയില്‍ 15 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍
ജില്ലയില്‍ കോവിഡ് 19 അടിയന്തിര  പരിചരണത്തിന്റെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തില്‍ 15 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും. ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ സമൂഹ വ്യാപനം ഒഴിവാക്കാനും മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനുമായിട്ടാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നത്. 25 ല്‍ കുറയാത്ത കിടക്കകള്‍ ഉള്ള ഇവിടെ പ്രത്യേകമായി എട്ടു വീതം  ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ നിയമിക്കും. എട്ട് റൊട്ടേഷനുകളിലായി ഇവര്‍ പ്രവര്‍ത്തിക്കും.
കണ്ടെത്തിയ സ്ഥാപനങ്ങള്‍
1. കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റല്‍
2. കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റല്‍
3. ടി കെ എം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍
4. വിളക്കുടി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി
5. കൊല്ലം കാര്‍ത്തിക ഹോട്ടല്‍
6. ഓച്ചിറ ഓംകാര സത്രം,
7. കൊല്ലം സുദര്‍ശന ഹോട്ടല്‍
9. പെരുമ്പുഴ അസീസി അറ്റോണ്‍മെന്റ് ഹോസ്പിറ്റല്‍,
10. കുണ്ടറ എല്‍ എം എസ് ഹോസ്പിറ്റല്‍
11. കൊല്ലം സേവ്യേഴ്‌സ് റെസിഡന്‍സി ഹോട്ടല്‍,
12. ആശ്രാമം ടാമറിന്‍ഡ് ഹോട്ടല്‍
13. ക്ലാപ്പന അമൃത എഞ്ചിനീയറിംഗ് ഹോസ്പിറ്റല്‍
14. വാളകം മെഴ്‌സി ഹോസ്പിറ്റല്‍
15. കരുനാഗപ്പള്ളി ഗ്രാന്റ് മസ്‌ക്കറ്റ് സെന്റര്‍


കൊറോണ കെയര്‍ സെന്ററുകള്‍  122 ആയി ഉയര്‍ത്തി
കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി 122 കൊറോണ കെയര്‍ സെന്ററുകളിലായി ഒറ്റയ്ക്ക് കഴിയുന്നതിന് കിടക്ക സൗകര്യമുള്ള 3,351 മുറികളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. എല്ലാ മുറികളും പൂര്‍ണ സജ്ജമായിട്ടുണ്ട്. ഇന്നലെ  11 സെന്ററുകളിലായി 179  പേര്‍ മാത്രമേ ഐസൊലേഷനില്‍ ഉള്ളൂ. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും എത്തുന്നവരെയാണ് കൊറോണ കെയര്‍ സെന്ററുകളില്‍ നേരിട്ട് പ്രവേശിപ്പിക്കുന്നത്. ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍  തുടരണം. ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളും ജില്ലാ ഭരണകൂടവും സംയുക്തമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു. ഇനി 3,173 റൂമുകള്‍ ഒഴിവുണ്ട്. രോഗപരിചരണം, ഭക്ഷണം, അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവ  കുറ്റമറ്റ രീതിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.


സാമൂഹ്യാരോഗ്യ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം
അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രോഗവ്യാപനം തടയാന്‍ എല്ലാവരും വീട്ടിലിരിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ അകലം പാലിക്കണം. മുതിര്‍ന്ന പൗര•ാര്‍ ബാങ്കുകളിലും പൊതുസ്ഥലങ്ങളിലും പോകുന്നത് പരമാവധി ഒഴിവാക്കണം. അനിവാര്യമായി പോകേണ്ടി വന്നാല്‍ അകലം പാലിക്കുകയും മുന്‍കരുതല്‍ എടുക്കുകയും വേണം. രോഗബാധിതര്‍ക്ക് സഹായത്തിനായുള്ള എല്ലാ കൂട്ടായ്മകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും ആരോഗ്യ സംരക്ഷണത്തിനായി തൂവാലകളോ മാസ്‌കുകളോ ഉപയോഗിച്ച് വായും മൂക്കും മൂടണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകണം. ജില്ലയില്‍ പോസിറ്റീവ് കേസുവന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും ഗൗരവം മനസിലാക്കി സ്വയം നിയന്ത്രണം %