വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ആഗ്രോ ഫുഡ് പ്രൊ 2018 സംസ്ഥാനതല പ്രദർശന മേള സംഘടിപ്പിക്കുന്നു. മാർച്ച് 10 മുതൽ 13 വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലാണ് കാർഷിക ഭക്ഷ്യ അധിഷ്ഠിത വ്യവസായ സംരംഭങ്ങളുടെ പ്രദർശന വിപണന മേള നടക്കുന്നത്. ഈ മേഖലയിൽ ഉള്ള മെഷിനറി, ഗവേഷണ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പരിപാടിയിൽ ഉണ്ടായിരിക്കും. മേളയുടെ വിശദവിവരങ്ങൾക്കും സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിനുമായി കോട്ടയം ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോൺ- 0481 2572385, 2570042