പത്തനംതിട്ട: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ക്ഷീരസംഘങ്ങളില്‍ 1000 മാസ്‌ക്കുകളും  ഗ്ലൗസുകളും സാനിറ്റൈസറും വിതരണം ചെയ്തു.
ഇതിന്റെ ഭാഗമായി പറക്കോട് ബ്ലോക്കിലെ ചെറുകുന്നം ക്ഷീര സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന  ബിഎംസി  ക്ലസ്റ്റര്‍ സംഘങ്ങള്‍ക്കുള്ള കിറ്റുകള്‍ സംഘം പ്രസിഡന്റ് കെ. രവിദേവന്‍ പിള്ള വിതരണം ചെയ്തു. സംഘം സെക്രട്ടറി സി.ആര്‍ ദിന്‍രാജ്, മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുകുന്നം സംഘം പ്രതിദിനം 4000 ലിറ്റര്‍ പാല്‍ സംഭരിച്ച് ശീതികരിച്ച് മില്‍മയ്ക്ക് നല്‍കി വരുന്നു. ചെറുകുന്നം, മുണ്ടപ്പള്ളി, കല്ലപ്പന്‍ചിറ എന്നിവയാണ് ക്ലസ്റ്റര്‍ സംഘങ്ങള്‍. ജില്ലാ തലത്തില്‍ നടത്തിയ പരിപാടിക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു നേതൃത്വം നല്‍കി. കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.