ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ രണ്ടുദിവസത്തിനിടെ (എപ്രില്‍ 1, 2) 624 കേസുകളിലായി 621 പേരെ അറസ്റ്റ് ചെയ്തു. 524 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
പുളിക്കീഴ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ അത് ലംഘിച്ചു പുറത്തു പോയതിന്  എടുത്ത കേസ് ഉള്‍പ്പെടെയാണിത്.  വിദേശത്ത് നിന്നും ജില്ലയില്‍ മടങ്ങിയെത്തിയവരുടെ ട്രാവലേഴ്‌സ് ലിസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.
നിയന്ത്രണങ്ങള്‍ ലംഘിച്ച്  പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്കും അനാവശ്യ യാത്രകള്‍ നടത്തുന്നവര്‍ക്കുമെതിരെ പകര്‍ച്ചവ്യാധി നിയമത്തിലെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത്  കേസെടുക്കും. കോവിഡ് വ്യാപനം തടയാനുള്ള യജ്ഞത്തില്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.