ബാൾട്ടൺ ഹിൽ എൻജിനീയറിംഗ് കോളേജ്‌ മദ്രാസ് ഐ.ഐ.ടി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്സ് എന്നിവർ സംയുക്തമായി തിരുവനന്തപുരം നഗരത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ലോക ജലദിനത്തോടനുബന്ധിച്ച് ജില്ലാതല ക്വിസ് മത്സരവും എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിക്കും. തിരുവനന്തപുരം നഗരത്തിലെ ജലസ്രോതസുകൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ക്വിസ്. ഒരു അംഗീകൃത വിദ്യാലയത്തിലെ നാല് വിദ്യാർത്ഥികൾ അടങ്ങുന്ന രണ്ട് ടീമുകൾക്ക് (ഒരു ടീമിൽ രണ്ടു കുട്ടികൾ) ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഏഴ്, എട്ട്, ഒമ്പത് ക്ലാസ് വിദ്യാർതത്ഥികൾക്ക് സ്‌കൂൾ മുഖേന രജിസ്റ്റർ ചെയ്യാം. പ്രവേശന ഫീസ് ഇല്ല. ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ വിജയികൾക്ക് നൽകും. ഇ-മെയിൽ: tplc.gecbh@gmail.com, www.gecbh.ac.in. ഫോൺ: 7736136161