കണ്ണൂർ: കൊറോണ ബാധ സംശയിച്ച് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10561 ആയി. ഇവരില്‍ 92പേര്‍ ആശുപത്രിയിലും 10469 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 45 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 11 പേരും ജില്ലാ ആശുപത്രിയില്‍ 9 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്റില്‍ 27 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതുവരെ 670 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 610 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 555 എണ്ണം നെഗറ്റീവാണ്. 60 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ജില്ലയില്‍ 53 പോസിറ്റീവ് കേസുകള്‍.