ഇന്ന് 2362 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചു. ഇതിൽ 1520 പേർ 14 ദിവസത്തെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയവരാണ്.

180 പേർ ഇന്ന് പുതുതായി നിരീക്ഷണത്തിന് നിര്ദേശിക്കപ്പെട്ടവരും. കൊറോണ രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്ക് 28 ദിവസത്തെ നിരീക്ഷണം തന്നെ വേണമെന്നുള്ളത് കൊണ്ടാണ് 1520 പേരോട് വീടുകളിൽ തന്നെ വീണ്ടും നിരീക്ഷണത്തിൽ തുടരുവാൻ നിർദേശിച്ചിട്ടുള്ളത്. വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 10 പേരെ നിരീക്ഷണ കാലയളവ് കഴിഞ്ഞതിനെ തുടർന്ന് ഇന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3024 ആയി. ഇതിൽ 2761 പേർ ഹൈ റിസ്ക്ക് പ്രദേശങ്ങളിൽ നിന്നുള്ളവരും, 263 പേർ ലോ റിസ്ക്ക് പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ്.

• ഇന്ന് 2 പേരെ ഐസൊലേഷൻ വാർഡുകളിൽ അഡ്മിറ്റ് ചെയ്തു. സ്വകാര്യ ആശുപത്രികളിലാണ് രണ്ടു പേരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്നും രണ്ടു പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 33 ആയി. ഇതിൽ 18 പേർ മെഡിക്കൽ കോളേജിലും, 4 പേർ ആലുവ ജില്ലാ ആശുപത്രിയിലും 2 പേർ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലും, 9 പെർ സ്വകാര്യ ആശുപത്രികളിലുമാണ്. നിലവിൽ കോവിഡ് സ്ഥിരീകരിച്ച 18 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ ഉള്ളത് 3057 ആണ്.

• ഇന്ന് 43 സാമ്പിളുകൾ ആണ് പരിശോധനയ്ക്ക് അയച്ചത്. ഇന്ന് ലഭിച്ച 41 സാമ്പിൾ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ഇനി 109 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കാനുണ്ട്.

• വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ മേൽനോട്ടം വഹിക്കുന്ന 1833 സന്നദ്ധ സംഘങ്ങളുടെയും പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെടുകയും, 4290 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തുകയും ചെയ്തു.

• ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയർ സെന്ററുകളിലായി 25 പേർ നിരീക്ഷണത്തിലുണ്ട്.

• സ്വകാര്യ ആശുപത്രികളിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു. ഇന്ന് വിവിധ സ്വകാര്യ ആശുപത്രികളിൽ എത്തിയ 7 പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുവാൻ നിർദേശിച്ചിട്ടുണ്ട്.

• ഇന്ന് 207 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 120 കോളുകളും പൊതുജനങ്ങളിൽ നിന്നും ആയിരുന്നു. 43 കോളുകൾ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്നും, അവരുടെ ബന്ധുക്കളിൽ നിന്നുമായി ലഭിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ട കാലയളവ് സംബന്ധിച്ച വ്യക്തത ആണ് കൂടുതൽ പേർക്കും അറിയാനുണ്ടായിരുന്നത്. ഹൈ റിസ്ക്ക് രാജ്യങ്ങളിൽ/ സംസ്ഥാനങ്ങളിൽ നിന്നും വന്നവർക്ക് 28 ദിവസവും, അല്ലാത്തവർക്കും 14 ദിവസവും എന്ന് മറുപടി നൽകി. കോഴിക്കോട് നിന്നും പത്തനംതിട്ടയ്ക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ ഉദയംപേരൂർ വെച്ച് പോലീസ് തടഞ്ഞ ദമ്പതികളെ എന്ത് ചെയ്യണം എന്നറിയുവാൻ പോലീസുദ്യോഗസ്ഥരും കൺട്രോൾ റൂമുമായി ബന്ധപ്പെട്ടു. അവരെ തൃപ്പൂണിത്തുറയിലുള്ള കോവിഡ് കെയർ സെന്ററിലാക്കുവാൻ നിർദേശം നൽകി. തമിഴ്നാട്ടിൽ നിന്നും ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോര്പറേഷനിലേക്ക് വന്ന ടാങ്കർ ലോറി ഡ്രൈവർക്ക് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്ന് സൂപ്പർവൈസർ കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയും, തുടർപരിശോധനയ്ക്കായി ആംബുലൻസ് ലഭ്യമാക്കുകയും ചെയ്തു.

• ഇന്നലെ (6.4.20) കൊച്ചി തുറമുഖത്ത് എത്തിയ 5 കപ്പലുകളിലെ 142 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.

• അങ്കമാലി, ചെറുവട്ടൂർ, മാലിപ്പുറം എന്നിവിടങ്ങളിലായി ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 140 പേർക്ക് ബോധവൽക്കരണം നടത്തി.

• ഇന്ന് ജില്ലയിൽ 138 കമ്മ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിച്ചു. ഇതിൽ 96 എണ്ണം പഞ്ചായത്തുകളിലും, 42 എണ്ണം നഗരസഭകളിലുമാണ്. ഇവിടങ്ങൾ വഴി 42,038 പേർക്ക് ഫുഡ് കിറ്റുകൾ നൽകി. ഇതിൽ 14,672 പേർ ഇതര സംസ്ഥാന തൊഴിലാളികൾ ആണ്.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 320 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 16 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.
ജില്ലാ കളക്ടർ
എറണാകുളം