പത്തനംതിട്ട ജില്ലയിലെ ക്ഷീരവികസന വകുപ്പിലെ ജീവനക്കാര്‍ക്കും, 175 ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്ക് നല്‍കുന്നതിനായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള  ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി  ഡയറക്ടര്‍ സില്‍വി മാത്യുവിന് ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ബിജുകുമാര്‍ കൈമാറി.
  ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.എല്‍ സുജാത, ക്ഷീരവികസന ഓഫീസര്‍മാരായ മാത്യു വര്‍ഗീസ്, റോയി അലക്‌സാണ്ടര്‍, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.എ നിസാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  ജില്ലാ ക്ഷീരവികസന ഓഫീസിലെ ഉപയോഗത്തിനായി ഹോമിയോപ്പതി വകുപ്പിന്റെ സാനിറ്റൈസറും നല്‍കി.