കോവിഡ് 19 രോഗം പകരുന്നത് ഒഴിവാക്കാൻ സാമൂഹിക അകലം പാലിക്കേണ്ടതിനാൽ, ബാങ്ക് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുളള സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്ക്, ബാങ്കിലോ എ.റ്റി.എംമ്മിലോ പോകാതെ പോസ്റ്റ് ഓഫീസുകൾ മുഖേന പെൻഷൻ തുക അവരുടെ വീടുകളിൽ ലഭ്യമാകുന്നതിനുളള ഇൻഡ്യൻ പോസ്റ്റൽ വകുപ്പിന്റെ  AePS സംവിധാനം പ്രയോജനപ്പെടുത്താം.

ഇതു സംബന്ധിച്ച ഉത്തരവ് സ.ഉ(എം.എസ്)നം. 61/2020 പൊതുഭരണ (രഹസ്യ) വകുപ്പ് പുറപ്പെടുവിച്ചു. പോസ്റ്റ് ഓഫീസുകളിൽ നേരിട്ടുചെന്നോ, ഫോൺ മുഖാന്തിരമോ ആവശ്യമായ തുക സംബന്ധിച്ച അറിയിപ്പ് രാവിലെ നൽകിയാൽ അന്നുതന്നെ ആവശ്യപ്പെട്ട തുക കമ്മീഷനോ സർവ്വീസ് ചാർജ്ജോ ഈടാക്കാതെ പോസ്റ്റ്മാൻ/ബന്ധപ്പെട്ടവർ വീട്ടിൽ എത്തിക്കും. ബാങ്ക് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്തിട്ടുളള ഗുണഭോക്താക്കൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.