മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെഎസ്ഇബി വർക്കേഴ്സ് അസോ. (സിഐടിയു) ഒരു കോടി പത്ത് ലക്ഷം രൂപ, കോട്ടയത്തെ സെന്റർ ഫോർ പ്രൊഫഷണൽ ആന്റ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ അധ്യാപകരും ജീവനക്കാരും 1 കോടി രൂപ, കൊല്ലം എൻഎസ് ഹോസ്പിറ്റൽ 1 കോടി രൂപ, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ്  ഒരു ലക്ഷത്തി ഏഴായിരം, നാട്ടിക ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്വലപ്പാട് 53.86 ലക്ഷം, മത്സ്യഫെഡ് സ്റ്റാഫ് അമ്പത് ലക്ഷം എന്നിങ്ങനെ നൽകി.

പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്രതാരം അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന നൽകി. ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനൊപ്പമാണ് കേരളത്തിനോട് പ്രത്യേക താൽപര്യം പ്രകടിപ്പിച്ച് അദ്ദേഹം ഈ തുക കൈമാറിയത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താൻ കൂടെയുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

കേരഫെഡ് വെള്ളയമ്പലം 25 ലക്ഷം, ഇടുക്കി ജില്ലാ പൊലിസ് സഹകരണസംഘം 25 ലക്ഷം, കേരള ആധാരമെഴുത്ത്- കൈപ്പട വെണ്ടർ ക്ഷേമനിധി ബോർഡ് 25 ലക്ഷം, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം, മുപ്പത്തടം സർവ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം, കെ എസ് ഇ ബി എംപ്ലോയിസ് സഹകരണ സംഘം ഇടുക്കി മൂന്ന് ലക്ഷം, അന്തരിച്ച മഹാകവി ഒ എൻ വിയുടെ കൃതികൾ മുൻനിർത്തി ഒരുവർഷ കാലയളവിൽ ലഭിച്ച റോയൽറ്റി തുകയായ രണ്ടുലക്ഷം രൂപ രൂപ ഒ.എൻ.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ചെയ്യുമായിരുന്നതാണിത് എന്ന് ഒ എൻ വിയുടെ മകൻ രാജീവ് ഒ എൻ വി ചെക്കിനോടൊപ്പമുള്ള കത്തിൽ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.