കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ അർഹരായ കുടുംബങ്ങൾക്ക് സൗജന്യമായി പാൽ എത്തിക്കുന്ന പദ്ധതിയുമായി ജില്ലാ ഭരണകൂടം.

നെസ് ലെ കമ്പനിയുമായി സഹകരിച്ച് *പോഷണം* എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. റെഡി ടു ഡ്രിങ്ക് മിൽക്ക് പാക്കറ്റുകളാണ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന കുടുംബങ്ങളിലെത്തിക്കുക.

മുതിർന്ന പൗരൻമാർ, രോഗികൾ, കുട്ടികൾ, പട്ടിക വർഗ കുടുംബങ്ങൾ എന്നിവർക്കാണ് ലോക് ഡൗൺ ദിവസങ്ങളിൽ റെഡി ടു ഡ്രിങ്ക് പാൽ പാക്കറ്റുകൾ എത്തിക്കുക.

തൃക്കാക്കര നഗരസഭ ചെയർ പഴ്സൺ ഉഷ പ്രവീണിന് പാൽ പാക്കറ്റുകൾ കൈമാറി ജില്ലാ കളക്ടർ എസ് സുഹാസ് പദ്ധതിക്ക് തുടക്കം കുറിച്ചു.

സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായാണ് നെസ് ലെ ഇതിൽ സഹകരിക്കുന്നത്. കോർപ്പറേറ്റ് അഫയേഴ്സ് മാനേജർ ജോയ് സഖറിയാസും പങ്കെടുത്തു

https://www.facebook.com/dioekm/