വ്യാഴാഴ്ച (ഏപ്രിൽ 9) മുതൽ 17 ഇനങ്ങൾ അടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ വിതരണം തുടങ്ങുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി.തിലോത്തമൻ അറിയിച്ചു. എ.എ.വൈ വിഭാഗത്തിലെ ട്രൈബൽ വിഭാഗത്തിനാണ് വ്യാഴാഴ്ച വിതരണം നടക്കുക.

അതിന് ശേഷം മുഴുവൻ മറ്റുള്ള എ.എ.വൈ വിഭാഗത്തിന് വിതരണം നടക്കും. റേഷൻ കടകൾ വഴിയാണ് വിതരണം. കിറ്റ് പോർട്ടബിലിറ്റി സൗകര്യം ലഭ്യമല്ല.വ്യാഴാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

മുഴുവൻ എ.എ.വൈ കിറ്റുകളും ( 5.95 ലക്ഷം) വിതരണം ചെയ്തതിന് ശേഷം മുൻഗണന (പിങ്ക് കാർഡ്) കുടുംബങ്ങൾക്ക് (31 ലക്ഷം) കിറ്റ് വിതരണം ചെയ്യും. പിന്നീട് നീല വെള്ള കാർഡുകൾക്ക് വിതരണം നടക്കും.