മല്ലപ്പള്ളി എക്സൈസ് സര്‍ക്കിളിന്റെ പരിധിയില്‍ വ്യാജമദ്യ നിര്‍മാണം തടയുന്നതിന് റെയ്ഡുകള്‍ ശക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതുവരെ 150 റെയ്ഡുകള്‍ നടത്തി. എട്ട് അബ്കാരി കേസുകളും, നാല് എന്‍ഡിപിഎസ് കേസുകളും, 154 കോട്പാ കേസുകളും രജിസ്റ്റര്‍ ചെയ്തു.
1.65 ലിറ്റര്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യവും, 155 ലിറ്റര്‍കോടയും, 165 ഗ്രാം ഗഞ്ചാവും, 100.015 കി.ഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. വിവിധ കേസുകളിലായി ആകെ 10 (പത്ത്) പേരെ അറസ്റ്റ്ചെയ്തു.
ലോക്ക്ഡൗണ്‍ കാലയളവില്‍ വാറ്റ്, വ്യാജമദ്യ നിര്‍മാണം, പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന എന്നിവ  സംബന്ധിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ഫോണില്‍ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കാം.
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, മല്ലപ്പള്ളി
04692682540 (ഓഫീസ്), 9400069470 (എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മല്ലപ്പള്ളി), എക്സൈസ് റെയിഞ്ച് ഓഫീസ്, മല്ലപ്പള്ളി 04692683222 (ഓഫീസ്), 9400069480 (എക്സൈസ് ഇന്‍സ്പെക്ടര്‍, മല്ലപ്പള്ളി).