കോ വിഡ് 19 ൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ റേഷൻ കാർഡുടമകൾക്ക് നൽകാൻ നിശ്ചയിച്ച സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഏപ്രിൽ 9 ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ പട്ടിക വർഗക്കാർക്ക് വിതരണം ചെയ്യുമെന്ന് സപ്ലൈകോ സി എംഡി.പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.150000 കിറ്റുകളാണ് ഇവർക്ക് നൽകുക. എ.എ വൈ കാർഡുടമകൾക്കുള്ള കിറ്റ് വിതരണം ശനിയാഴ്ച(ഏപ്രിൽ 11 ) രാവിലെ മുതൽ ആരംഭിക്കും.എ.എ വൈ കാർഡുകാർക്കുള്ള കിറ്റ് വിതരണം ഏപ്രിൽ 13 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.17 ഇന ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക.