സംസ്ഥാന സർക്കാർ ആരംഭിച്ച സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്ത പ്രവർത്തകരെ കോവിഡ് നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ലോക്ക് ഡൗൺ കാരണം ജനങ്ങൾക്കുണ്ടാകുന്ന അടിയന്തരാവശ്യങ്ങൾക്ക് സഹായിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ആലോചിച്ച് നിയോഗിക്കുന്നതിന് സാമൂഹിക സന്നദ്ധ സേന ഡയറക്ടറെ ചുമതലപ്പെടുത്തി പൊതുഭരണവകുപ്പ് ഉത്തരവിറക്കി.  നിലവിൽ സാമൂഹിക സന്നദ്ധ സേനയിൽ രണ്ടു ലക്ഷത്തിലധികം പ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.