കോവിഡ് 19 ലോക്ക്ഡൗണിൽ കഷ്ടതയനുഭവിക്കുന്ന നാടൻ കലാകാരൻമാർക്ക് പ്രതിമാസം 1000 രൂപ രണ്ടു മാസം ലഭിക്കുന്നതിന് അപേക്ഷ ഫോക്‌ലോർ അക്കാദമി മുഖേന നൽകാം. www.keralafolkloreacademy.com ൽ നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്യാം.  പത്ത് വർഷമായി നാടൻകലാരംഗത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്നവരും നിലവിൽ കലാപ്രവർത്തനങ്ങൾ ഇല്ലാത്തത് കാരണം ജീവിതപ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ കലാകാരൻമാർക്കാണ് സഹായം.

സർക്കാർ, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിൽ നിന്നോ ക്ഷേമനിധി ബോർഡുകളിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ പ്രതിമാസ പ്രതിഫലമോ ധനസഹായമോ ശമ്പളമോ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നവർ ഈ ആനുകൂല്യത്തിന് അർഹരല്ല.  പൂരിപ്പിച്ച അപേക്ഷാഫോമിനോടൊപ്പം അപേക്ഷകന്റെ ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി ഉൾപ്പെടുത്തിയ പാസ്ബുക്കിന്റെ കോപ്പി എന്നിവ നൽകണം.

ഏപ്രിൽ 30 നകം കേരള ഫോക്‌ലോർ അക്കാദമിയിൽ ലഭിക്കണം.  സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, ചിറക്കൽ പി.ഒ, കണ്ണൂർ 670011 എന്ന വിലാസത്തിൽ തപാലിലോ  keralafolkloreacademy@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ അയക്കാം.