കേരള ദേവസ്വം റിക്രൂട്ടുമെന്റ് ബോർഡിന്റെ കാറ്റഗറി നമ്പർ 1/2017 വിജ്ഞാപന പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരെത്ത വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ ഒ.എം.ആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഐഡി കാർഡിന്റെ അസൽ സഹിതം പരീക്ഷാ ഹാളിലെത്തണം. വൈകിയെത്തുന്നവരേയും ഐഡി കാർഡിന്റെ അസൽ ഹാജരാക്കാത്തവരേയും പ്രവേശിപ്പിക്കില്ല. ദേവസ്വം റിക്രൂട്ടുമെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇതു സംബന്ധിച്ച അറിയിപ്പുകൾ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേയ്ക്ക് എസ്.എം.എസ്. അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.kdrb.kerala.in ൽ ലഭ്യമാണ്.