കാസർഗോഡ്  ജില്ലയില്‍ ഇന്നലെ ( മെയ് 1) നാല് പേര്‍ കോവിഡ് രോഗ വിമുക്തരായി ആശുപത്രി വിട്ടു. ജില്ലാശുപത്രിയില്‍ നിന്നും ഒരാളും ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ നിന്നു മൂന്ന് പേരുമാണ് ഡിസ്ചാര്‍ജ് ആയത്. ജില്ലയില്‍  1918 പേരാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 1892  പേരും ആശുപത്രികളില്‍ 26 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
469 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി മൂന്ന് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 171 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. ജില്ലയില്‍  നിരീക്ഷണത്തിലുള്ള 11204 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ എട്ട്  പോസിറ്റീവ് കേസുകളാണുള്ളത്.കൂടുതല്‍ വിവരങ്ങള്‍ക്ക് www.coronacotnrolksd.in സന്ദര്‍ശിക്കാം.