*ഇന്ന് ജില്ലയിൽ പുതുതായി  576 പേർ  രോഗനിരീക്ഷണത്തിലായി
105 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  3389 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 19 പേരെ പ്രവേശിപ്പിച്ചു  14 പേരെ ഡിസ്ചാർജ് ചെയ്തു.
* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 22പേരും ജനറൽ ആശുപത്രിയിൽ 05പേരും  ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ 3 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ  12 പേരും ഉൾപ്പെടെ 43 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്ന്  50 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് ലഭിച്ച  119 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.

കൊറോണ കെയർ സെന്ററുകൾ

* കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ  205 പേരെ താമസിപ്പിച്ചിട്ടുണ്ട്

വാഹന പരിശോധന

* അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി  7814 വാഹനങ്ങളിലെ  13424 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 129 കാളുകളും ദിശ കാൾ സെന്ററിൽ 96 കാളുകളുമാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  15 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 277 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  24865 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  3637

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -3389

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -43

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -205

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -576

കൊറോണ കെയർ സെന്ററു
കളിൽ നിരീക്ഷണത്തിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* സർക്കാർ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം
*സർക്കാർ നിശ്ചയിക്കുന്ന ക്വാറന്റൈൻ സെന്ററുകളിൽ കഴിയുന്നവർ അവിടത്തെ സാഹചര്യങ്ങളുമായി പരമാവധി പൊരുത്തപ്പെട്ടു പോകാൻ ശ്രദ്ധിക്കണം .
* കൂടെ വരുന്ന കുടുംബാംഗങ്ങളെ ഹോം ക്വാറന്റൈനിലേക്കു വിടുകയാണെങ്കിൽ അവരോടൊപ്പം പോകാൻ ശാഠ്യം പിടിക്കാതെ സർക്കാർ നിർദേശങ്ങളോട് സഹകരിക്കുക
*കൂട്ടം കൂടി നിൽക്കരുത്
*മുറിയിൽ നിന്നും പുറത്തിറങ്ങരുത്.
* മറ്റ് മുറികളിൽ കഴിയുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുത്

*നിർബന്ധമായും മാസ്‌ക് ( തുണി മാസ്‌ക്/ തൂവാല)ധരിക്കണം

.*ആറ് മണിക്കൂർ മാത്രം ഒരു മാസ്‌ക് ഉപയോഗിക്കുക

*ഉപയോഗിച്ച മാസ്‌ക് ബ്ലീച്ച് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കി ഉപയോഗിക്കുക.
*ഡിസ്‌പോസിബിൾ മാസ്‌ക്, ടിഷ്യു, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയവ പുറത്തേക്കു വലിച്ചെറിയരുത്, അതാത് സാധനങ്ങൾ ഇടാനുള്ള പത്രങ്ങളിൽ മാത്രം നിക്ഷേപിക്കുക.

*മറ്റെന്തെങ്കിലും അസുഖത്തിന് മരുന്ന് കഴിക്കുന്നവർ മുടങ്ങാതെ കഴിക്കണം.

.*നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിക്കുന്ന മൊബൈൽ ഫോൺ, പാത്രങ്ങൾ, വസ്ത്രങ്ങൾ,പത്രം, മാസിക, പുസ്തകം , ലഘു ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ മറ്റാരുമായും പങ്കു വയ്ക്കരുത്.

*തോർത്ത് ,വസ്ത്രങ്ങൾ, പാത്രങ്ങൾ മുതലായവ ബ്ലീച്ച് ലായനി ഉപയോഗിച്ച് സ്വയം വൃത്തിയാക്കുക
ശുചി മുറികൾ ഉപയോഗ ശേഷം ബ്ലീച് ലായനി ഉപയോഗിച്ച് സ്വയം വൃത്തിയാക്കണം

*ജനലുകൾ വഴി തുപ്പരുത്. ടോയ്ലെറ്റിൽ പോയി തുപ്പാൻ കഴിയാത്തവർ വായു കടക്കാത്ത, അടപ്പുള്ള പത്രത്തിൽ തുപ്പി പിന്നീട് ബ്ലീച് ലായനി ഉപയോഗിച്ച് അണു വിമുക്തമാക്കി ടോയ്ലെറ്റിൽ നിക്ഷേപിക്കുക.

*നന്നായി വിശ്രമിക്കുക , ധാരാളം വെള്ളം കുടിക്കുക, പോഷക സമൃദ്ധമായ ആഹാരം കഴിക്കുക