വാഹനങ്ങളില്‍ സ്റ്റിക്കറുകള്‍ പതിക്കും

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വാളയാര്‍ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് വാഹനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വാളയാര്‍, ചന്ദ്രനഗര്‍, ആലത്തൂര്‍, വാണിയംപാറ എന്നീ പോയിന്റ്കളില്‍ പോലീസ് പരിശോധന ഉണ്ടാവുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഈ നാല് പോയിന്റുകളിലും പരിശോധനയ്ക്ക് വിധേയമായ വാഹനങ്ങളെ മാത്രമേ കടന്നുപോകാന്‍ അനുവദിക്കൂ.

ഇതില്‍ റെഡ് സോണില്‍ നിന്നും വരുന്ന വാഹനങ്ങളെ തിരിച്ചറിയാന്‍ ചുവന്ന സ്റ്റിക്കറും ഗ്രീന്‍ സോണില്‍ നിന്നും എത്തുന്ന വാഹനങ്ങളില്‍ പച്ച സ്റ്റിക്കറും പതിക്കും. ഇത് പോലീസിന് ഫലപ്രദമായി ഇടപെടുന്നതിനും വാഹനത്തിന്റെ സ്ഥിതി മനസ്സിലാക്കുന്നതിനു സഹായകമാകും.