ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബി.ഐഎഫ് & എച്ച് ഡിഎഫ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കരാര്‍ അടിസ്ഥാനത്തില്‍ മോട്ടിവേറ്റേഴ്‌സിനെ നിയമിക്കുന്നു. ഫെബ്രുവരി 20ന് രാവിലെ 11ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫസില്‍ കൂടിക്കാഴ്ച നടത്തും. താത്പര്യമുളള ജില്ലയിലെ പൊന്നാനി മുനസിപ്പാലിറ്റി/ വെട്ടം / മംഗലം പഞ്ചായത്തിലുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 5000 രൂപ പ്രകാരം ഒമ്പത് മാസത്തേക്കാണ് നിയമനം. ഫോണ്‍ 0494-2666428