സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ലൈസണ്‍ വര്‍ക്ക് ചെയ്യുന്നതിനുമായി കരാര്‍ വ്യവസ്ഥയില്‍ ഒരുവര്‍ഷത്തേക്ക് ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ തെരഞ്ഞെടുക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദം, വേഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്‌റൈറ്റിംഗ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്. ഡബ്ല്യു. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 18 നും 35 നും മധേ്യ. പ്രതിമാസം 21,000 രൂപയാണ് വേതനം. ആര്‍.ഡി.ഒ യുടെ കാര്യാലയത്തിലാണ് നിമയനം.
നിശ്ചിത യോഗ്യതയുള്ളവര്‍ മാര്‍ച്ച് മൂന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിലെ സബ് കളക്ടറുടെ ചേമ്പറില്‍ നടക്കുന്ന വാക്ക് – ഇന്‍ – ഇന്റര്‍വ്യൂവില്‍ വയസ്, വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന യഥാര്‍ഥ രേഖകളുമായി നേരിട്ടെത്തണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.