കൊച്ചി: നേവല്‍ ബേസ് കേന്ദ്രീയ വിദ്യാലയ നമ്പര്‍-1 സ്‌കൂളിലേക്ക് കരാറടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വാക്-ഇന്‍-ഇന്റര്‍വ്യൂ മാര്‍ച്ച് ഒന്നിന് നടക്കും. സ്‌പോര്‍ട്‌സ് പരിശീലകന്റെ ഒഴിവിലേയ്ക്ക്  ഫിസിക്കല്‍ എഡ്യൂക്കേഷനിലുളള മാസ്റ്റര്‍/ബാച്ചിലര്‍ ഡിഗ്രിയും ഏതെങ്കിലും പ്രതേ്യക ഇനത്തിലുള്ള ഡിപ്ലോമയും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം അദ്ധ്യാപികയുടെ ഒഴിവിലേക്ക് അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ബി.എ, ബി.എഡ് (മലയാളം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് യോഗ്യത ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ ബി.സി.എയും ഏതെങ്കിലും വിഷയത്തിലുളള പി.ജിയും; അല്ലെങ്കില്‍ എം.എസ്.സി(കമ്പ്യൂട്ടര്‍ സയന്‍സ്) /എം.സി.എ/ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്). താത്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ഒന്നിന് രാവിലെ 8.30 എത്തിച്ചേരണം.