ഒരു കുടുംബത്തിലെ അമ്മയും മകനും ഉള്‍പ്പടെ 18 പേര്‍ക്ക്  ജൂണ്‍ 24 കോവിഡ് സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. എട്ടുപേര്‍ കുവൈറ്റില്‍ നിന്നും നാലുപേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും രണ്ടുപേര്‍ അബുദാബിയില്‍ നിന്നും രണ്ടുപേര്‍ താജിക്കിസ്ഥാനില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ കുവൈറ്റില്‍ നിന്നും എത്തിയ വ്യക്തിയുടെ അമ്മയാണ്.

മയ്യനാട് പുല്ലിച്ചിറയിലെ ഒരു കുടുംബത്തിലെ അമ്മയും(51 വയസ്) മകനും(33 വയസ്), കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്വദേശി(44 വയസ്), ചവറ പന്മന
സ്വദേശി(36 വയസ്), പനയം പെരുമണ്‍ സ്വദേശി(50 വയസ്), കുന്നിക്കോട് ആവണീശ്വരം സ്വദേശി(32 വയസ്), പരവൂര്‍ നെടുങ്ങോലം സ്വദേശിനി(20 വയസ്),  തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(42 വയസ്), തേവലക്കര സ്വദേശി(32 വയസ്), കരുനാഗപ്പള്ളി തഴവ സ്വദേശി(36 വയസ്), കൊറ്റംകര അലുംമൂട് സ്വദേശി(35 വയസ്), കരിക്കോട് സ്വദേശി(24 വയസ്), കുരീപ്പുഴ സ്വദേശി(53 വയസ്), ശുരനാട് നോര്‍ത്ത് പടിഞ്ഞാറ്റേമുറി സ്വദേശി(34 വയസ്), ശക്തികുളങ്ങര സ്വദേശി(59 വയസ്), ചണ്ണപ്പേട്ട കോടന്നൂര്‍ സ്വദേശി(47 വയസ്), ചവറ സ്വദേശി(35 വയസ്), കുണ്ടറ തൃപ്പിലഴികം സ്വദേശി(22 വയസ്) എന്നിവര്‍ക്കാണ് ഇന്നലെ(ജൂണ്‍ 24) കോവിഡ് സ്ഥിരീകരിച്ചത്.
മയ്യനാട് പുല്ലിച്ചിറ സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്വദേശിയും ചവറ പന്മന സ്വദേശിയും ജൂണ്‍ 22 ന് സൗദിയില്‍ നിന്നും കൊച്ചിയിലെത്തി പ്രത്യേക ടാക്‌സിയില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തിയ പനയം പെരുമണ്‍ സ്വദേശി ഗൃഹനിരീക്ഷണത്തിലും കുന്നിക്കോട് ആവണീശ്വരം സ്വദേശി സ്ഥാപന നിരീക്ഷണത്തിലുമായിരുന്നു.

ജൂണ്‍ 13 ന് താജിക്കിസ്ഥാനില്‍ നിന്നും കൊച്ചിയിലെത്തി കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തിയ പരവൂര്‍ നെടുങ്ങോലം സ്വദേശിനി ഗൃഹനിരീക്ഷണത്തിലും കുണ്ടറ തൃപ്പിലഴികം സ്വദേശി സ്ഥാപന നിരീക്ഷണത്തിലുമായിരുന്നു.

തേവലക്കര അരിനല്ലൂര്‍ സ്വദേശിനി ഫെബ്രുവരി 25ന് ദുബായില്‍ നിന്നും തിരവനന്തപുരത്ത് എത്തി പ്രത്യേക ടാക്‌സിയില്‍ നാട്ടിലെത്തി 28 ക്വാറന്റയിന്‍ പൂര്‍ത്തീകരിച്ചിരുന്നു. ജൂണ്‍ 15 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 21 ന് സ്രവ പരിശോധന നടത്തി.
ജൂണ്‍ 18 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലെത്തി കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തിയ തേവലക്കര സ്വദേശി സ്ഥാപന നിരീക്ഷണത്തിലും കരുനാഗപ്പള്ളി തഴവ സ്വദേശി ഗൃഹനിരീക്ഷണത്തിലുമായിരുന്നു.

കൊറ്റംകര ആലുംമൂട് സ്വദേശി മേയ് 26 ന് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തും കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തി 10 ദിവസത്തെ സ്ഥാപന നിരീക്ഷണത്തിന് ശേഷം ഗൃഹനിരീക്ഷണത്തിലായിരുന്നു.
കരിക്കോട് സ്വദേശി ജൂണ്‍ 19 ന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തി കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

കൊല്ലം കുരീപ്പുഴ സ്വദേശി ജൂണ്‍ 13 ന് സൗദിയില്‍ നിന്നും തിരുവനന്തപുരത്തും എയര്‍പോര്‍ട്ട് ടാക്‌സിയില്‍ നാട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ശൂരനാട് നോര്‍ത്ത് പടിഞ്ഞാറ്റേമുറി സ്വദേശി ജൂണ്‍ 16ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലും കെ എസ് ആര്‍  ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

ശക്തികുളങ്ങര സ്വദേശി ജൂണ്‍ 19 ന് സൗദിയില്‍ നിന്നും കൊച്ചിയിലും ടാക്‌സിയില്‍ നാട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ചണ്ണപ്പേട്ട കോടന്നൂര്‍ സ്വദേശി ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലും കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ചവറ സ്വദേശി ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും കൊച്ചിയിലും കെ എസ് ആര്‍ ടി സി സ്‌പെഷ്യല്‍ സര്‍വീസില്‍ നാട്ടിലെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.