വ്യാഴാഴ്ച ജില്ലയിൽ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11പേർ വിദേശത്തുനിന്നും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
1,2,3,4&5.ബാംഗ്ലൂരിൽ നിന്നും സ്വകാര്യ വാഹനത്തിൽ 12/6 ന് വീട്ടിൽ എത്തി നിരീക്ഷണത്തിൽ ആയിരുന്ന പുന്നപ്ര സ്വദേശിയായ യുവാവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. യുവാവിൻറെ മാതാപിതാക്കൾക്കും സഹോദര പത്നിക്കും ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
 6.ഡൽഹിയിൽ നിന്നും 10/6ന് വിമാനത്തിൽ  കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തുറവൂർ സ്വദേശിയായ യുവാവ് .
 7.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന മാരാരിക്കുളം സ്വദേശിയായ യുവാവ്
  8.ചെന്നൈയിൽ നിന്നും വിമാനത്തിൽ13/6ന്  കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 46വയസുള്ള കുത്തിയതോട് സ്വദേശി .
   9.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ്
 10.റിയാദിൽ നിന്നും13/6ന്  തിരുവനന്തപുരത്തു എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചുനക്കര സ്വദേശിനിയായ യുവതി .
11.കുവൈറ്റിൽ നിന്നും 29/5ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പള്ളിപ്പാട് സ്വദേശിനിയായ യുവതി
 12.അബുദാബിയിൽ നിന്നും 9/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്
 13. റഷ്യയിൽ നിന്നും 16/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്
14.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മണ്ണഞ്ചേരി സ്വദേശിയായ യുവാവ്
  15&16.ദമാമിൽ നിന്നും 11/6ന് കൊച്ചിയിൽ എത്തി  കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ആലപ്പുഴ സ്വദേശികളായ രണ്ട്  ആൺകുട്ടികൾ
     17.കുവൈറ്റിൽ നിന്നും 16/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെറിയനാട് സ്വദേശിയായ യുവാവ് .
   18.കുവൈറ്റിൽ നിന്നും 13/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ഭരണിക്കാവ് സ്വദേശിയായ യുവാവ്.  എല്ലാവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
 നാല് പേർക്ക് രോഗമുക്തി
മസ്കറ്റിൽ നിന്നും വന്ന് മലപ്പുറത്ത് ചികിത്സയിലായിരുന്ന ബുധനൂർ സ്വദേശിയായ യുവാവ് അടക്കം നാലുപേർ ഇന്ന് രോഗമുക്തരായി.
ചെന്നൈയിൽ നിന്ന് എത്തിയ ചെന്നിത്തല സ്വദേശിയായ യുവതി, കുവൈറ്റിൽ നിന്നെത്തിയ പാലമേൽ സ്വദേശി, ദുബായിൽ നിന്നും വന്ന് ചികിത്സയിലായിരുന്ന പള്ളിപ്പാട് സ്വദേശി എന്നിവരാണ് രോഗമുക്തരായത്.
ഇതോടെ ജില്ലയിൽ രോഗമുക്തരായവർ 105 ആയി.  136 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്.