എസ്.എസ്.എല്‍.സി പരീക്ഷയില്‍ പാലക്കാട് ജില്ലയില്‍ 98.74 ശതമാനം വിജയം. പരീക്ഷയെഴുതിയ 38714 വിദ്യാര്‍ഥികളില്‍ (19587 ആണ്‍കുട്ടികള്‍, 19127 പെണ്‍കുട്ടികള്‍) 38227 പേര്‍ (19210 ആണ്‍കുട്ടികള്‍, 19017 പെണ്‍കുട്ടികള്‍) ഉപരിപഠനത്തിന് അര്‍ഹരായി. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നും 17397 വിദ്യാര്‍ഥികളും (98.6 %) ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 11875 വിദ്യാര്‍ഥികള്‍ (98.88 %), മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 8955 വിദ്യാര്‍ഥികളും (98.84 %) വിജയിച്ചു. ഇവിടെ യഥാക്രമം 17644, 12010, 9060 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.

104 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം

ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് വിഭാഗങ്ങളിലെ 104 സ്‌കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 40 സര്‍ക്കാര്‍ സ്‌കൂളുകളും 27 എയ്ഡഡ്, 37 അണ്‍ -എയ്ഡഡ് സ്‌കൂളുകളാണ് ഉള്‍പ്പെടുന്നത്.

2821 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസ്

എസ്.എസ്.എല്‍.സി പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ 2821 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ എ പ്ലസ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1003 വിദ്യാര്‍ഥികള്‍ (പെണ്‍- 752, ആണ്‍- 251), എയ്ഡഡ് വിഭാഗത്തില്‍ 1329 പേര്‍ (പെണ്‍- 994, ആണ്‍- 335), അണ്‍ -എയ്ഡഡില്‍ 489 വിദ്യാര്‍ഥികളാണ് (പെണ്‍- 359, ആണ്‍- 130) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്.