സംസ്ഥാനത്തെ വിവിധ ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനങ്ങളുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനമേധാവികളിൽ നിന്നും ജീവനക്കാരുടെ എണ്ണം, നിലവിലെ ശമ്പള സ്‌കെയിൽ തുടങ്ങിയ വിവരങ്ങൾ ശമ്പള പരിഷ്‌കരണ കമ്മീഷൻ തേടി.

കമ്മീഷന്റെ വെബ്‌സൈറ്റ്  (www.prc.kerala.gov.in) വഴിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.  സ്ഥാപനമേധാവികൾ വെബ്‌സൈറ്റ് സന്ദർശിച്ച് വിവരം ഇ-മെയിൽ/ തപാൽ വഴി ജൂലൈ 15 നുള്ളിൽ അയയ്ക്കണം.  സ്ഥാപനമേധാവികൾക്ക് നേരിട്ട് അറിയിപ്പ് നൽകുന്നതല്ല.  ഇ-മെയിൽ: office.prc@kerala.gov.in.