നഷ്ടപരിഹാരം നേരിട്ട് നൽകും

2019-ലെ വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ച കർഷകർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നഷ്ടപരിഹാരം നൽകാനും സഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാനും തീരുമാനിച്ചു.

ധനസഹായം

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത മലപ്പുറം ഇരുമ്പിളിയം ജി.എച്ച്.എസ്.എസ് വിദ്യാർത്ഥിനി ദേവികയുടെ പിതാവ് ബാലകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

തസ്തികകൾ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ സുഗമമായ പ്രവർത്തനത്തിന് അധിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിന് 15 അധ്യാപക തസ്തികകളും ഹെഡ് നഴ്‌സിന്റെ 1 തസ്തികയും സൃഷ്ടിക്കും. ഇതിനു പുറമെ കരാർ / ദിവസവേതന അടിസ്ഥാനത്തിൽ 86 അനധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകും.

കാലാവധി ദീർഘിപ്പിച്ചു

ഹൈക്കോടതിയിലെ 102 സർക്കാർ അഭിഭാഷകരെ കാലാവധി പൂർത്തിയായ തീയതി മുതൽ 2021 ജൂൺ 21 വരെ പുനർനിയമിക്കാൻ തീരുമാനിച്ചു.

അധിക ചുമതല

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിക്ക് കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകും.

ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥിന് ജലവിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ പൂർണ്ണ അധിക ചുമതല നൽകും.

കേരളാ വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ എസ്. വെങ്കിടേശപതിക്ക് ഭൂഗർഭജല വകുപ്പ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകും.