കട്ടപ്പന നഗരസഭ ശാരീരിക വെല്ലുവിളി നേരിടുന്ന അഞ്ച് പേർക്ക് മുച്ചക്ര സ്‌കൂട്ടറുകൾ വിതരണം ചെയ്തു. നഗരസഭാ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. വിതരണ ഉദ്ഘാടനം നഗരസഭാ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറിക്കൊണ്ട്് നഗരസഭാ ചെയർമാൻ അഡ്വ. മനോജ് എം തോമസ് നിർവഹിച്ചു. മുൻ ചെയർമാൻ ജോണി കുളംപള്ളി, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.