കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്/ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി) കോഴ്‌സുകളിലെ (ഈവൺ സെമസ്റ്ററുകളിൽ) ഒഴിവുളള സീറ്റുകളിൽ ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശ്ശൂർ ഗവ. ലോ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും പത്തിന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയിൽ ലഭിക്കും.

അപേക്ഷയോടൊപ്പം പ്ലസ് ടു/ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്‌മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരി പകർപ്പുകൾ ഉണ്ടായിരിക്കണം. പുന:പ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്‌സിറ്റിയിൽ ആവശ്യമായ ഫീസടച്ച് ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം.

കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശ്ശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുളള അപേക്ഷ ഒപ്പം നൽകണം. പുന:പ്രവേശനത്തിനുളള അപേക്ഷകൾ പരിഗണിച്ചശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുളള അപേക്ഷകൾ പരിഗണിക്കൂ.