എറണാകുളം: കോവിഡ് – 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ പോലീസ് സേനയ്ക്ക് ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ സ്പ്രേയർ തയ്യാറാക്കി നല്‍കി ബോംബ് സ്‌ക്വാഡ് അംഗം. എറണാകുളം റേഞ്ച് ബോംബ് സ്‌ക്വാഡ് അംഗമായ എസ്. വിവേകാണ് കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള യന്ത്രം തയ്യാറാക്കിയിരിക്കുന്നത്.

ആയിരം രൂപ ചെലവിൽ ഇദ്ദേഹം വികസിപ്പിച്ച ഉപകരണം ഒരിക്കല്‍ ചാര്‍ജ്ജ് ചെയ്താല്‍ രണ്ട് ദിവസം പ്രവര്‍ത്തനക്ഷമമായിരിക്കും.

ഒന്നര ലിറ്റര്‍ സാനിറ്റൈസര്‍ നിറയ്ക്കാന്‍ കഴിയുന്ന യന്ത്രം സുഗമമായി കൊണ്ടുനടക്കാന്‍ സാധിക്കുന്നതും വാട്ടര്‍ പ്രൂഫുമാണ്. ഇന്‍ഫ്രാറെഡ് സെന്‍സറിന്റെ സഹയാത്തോടെയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. സാനിറ്റൈസര്‍ യന്ത്രത്തിന് പുറമേ ബോംബ് നിര്‍വീര്യമാക്കുന്ന ഉപകരണവും ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. സേനയില്‍ ഉപയോഗിക്കുന്നതിനായി സാങ്കേതിക പരിശോധനക്കായി അയച്ചിരിക്കുകയാണ് ഈ യന്ത്രം.