ചാലക്കുടി വനം ഡിവിഷനു കീഴിലെ വെള്ളിക്കുളങ്ങര റെയിഞ്ചിലെ മുപ്ലിയം, വാഴച്ചാൽ ഡിവിഷനിലെ ഷോളയാർ റെയിഞ്ചിനു കീഴിലുള്ള മലക്കപ്പാറ എന്നീ മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം വനം മന്ത്രി അഡ്വ. കെ. രാജു നിർവ്വഹിച്ചു.

മറയൂർ വനം ഡിവിഷനു പുറമെ സ്വാഭാവിക ചന്ദനമരങ്ങൾ കാണുന്ന ചെട്ടിക്കുളം, ചുങ്കാൽ, താളുപാടൻ, നായാട്ടുകുണ്ട് എന്നീ വനഭാഗങ്ങളുടെ സംരക്ഷണം മുന്നിൽ കണ്ടാണ് മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷൻ വിഭാവനം ചെയ്തത്.
മലക്കപ്പാറയിലെ തോട്ടം തൊളിലാളി മേഖലയിലെ മനുഷ്യ-വന്യജീവി-സംഘർഷ ലഘൂകരണം അന്തർ സംസ്ഥാന ചെക്ക്‌പോസ്റ്റ് വഴിയുള്ള ഗതാഗത നിയന്ത്രണം ഷോളയാർ ആനക്കയം ആദിവാസി കോളനികളിലെ രക്ഷാപ്രവർത്തനം എന്നിവ നിർവ്വഹിക്കുന്നത് മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനണ്. കൂടാതെ ആതിരപ്പള്ളി, വാഴച്ചാൽ തുടങ്ങിയ ലോകോത്തര വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ മലക്കപ്പാറയുടെ വന സംരക്ഷണം ഊർജ്ജിതമാക്കാനുമാണ് മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ രൂപീകരിച്ചത്.
ചടങ്ങിൽ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
ചാലക്കുടി ഡിവിഷനു കീഴിലെ പാലപ്പള്ളി റെയിഞ്ചിലെ എലിക്കോട് ആദിവാസി കോളനിയിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നൽകുന്ന മാസ്‌ക്കുകളുടെ വിതരണവും ചാലക്കുടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന അഞ്ച് കമ്പ്യൂട്ടറുകളും വനം മന്ത്രി ഏറ്റുവാങ്ങി. ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനിലെ ജീവനക്കാരുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഔഷധി തയ്യാറാക്കിയ ആയൂർവ്വേദ കിറ്റുകളുടെ വിതരണം വിദ്യാഭ്യാസ മന്ത്രിയും നിർവ്വഹിച്ചു. വനം വകുപ്പ് അഡീ. ചിഫ് സെക്രട്ടറി ഡോ. ആശാ തോമസ്, മുഖ്യവനം മേധാവി പി.കെ. കേശവൻ, സെൻട്രൽ സർക്കിൾ സി.സി.എഫ്. ദീപക് മിശ്ര, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.